വോട്ട് കോഴ: ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌തു
ദില്ലി: മൂന്നാഴ്‌ചയോളം തുടര്‍ന്ന ആകാക്ഷയ്‌ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ രാഷ്ട്രീയം ഇളക്കി മറിച്ച 'വോട്ടിന് കോഴ' വിവാദത്തിന്റെ ദൃശ്യങ്ങള്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ പുറത്തു വിട്ടു.
ജൂലായ് 22ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ അനുകൂല നിലപാടെടുക്കാന്‍ ബിജെപി എംപിമാര്‍ക്ക് കോഴ നല്‌കുന്ന സംഭവങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്.
വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും ചാനല്‍ പ്രവര്‍ത്തകര്‍ എംപിമാരുടെ സഹായത്തോടെ ചിത്രീകരിച്ചതാണ് ദൃശ്യങ്ങള്‍. ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്‌ക്കുന്നതാണ് വീഡിയോ ടേപ്പിലെ ദൃശ്യങ്ങള്‍.
എംപിമാരായ അശോക് അര്‍ഗല്‍, മഹാവീര്‍ ഭഗോറ, ഫഗന്‍സിങ് കുലസ്‌തെ എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ വിട്ടു നില്‌ക്കാന്‍ മൂന്നു കോടി രൂപ വാഗ്‌ദാനം നല്‌കുകയും മൂന്‍കൂറായി ഒരു കോടി രൂപ നല്‌കിയെന്നുമായിരുന്നു ആരോപണം.
സഞ്‌ജീവ് സക്‌സേനയെന്നയാളാണ് എംപിമാര്‍ക്ക് ബിഗ്‌ഷോപ്പറില്‍ കൊണ്ടു വന്ന നോട്ടുകെട്ടുകള്‍ കൈമാറുന്നത്. എംപിമാരെ കോഴ നല്‌കി സ്വാധീനിയ്‌ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സിഎന്‍എന്‍ ഐബിഎന്‍ സംഘം ഒളിക്യാമറയുപയോഗിച്ച് ഇത് ചിത്രീകരിച്ചത്.
ഇതിനിടെ വോട്ടിന് കോഴ വിവാദം അന്വേഷിയ്‌ക്കുന്ന പാര്‍ലമെന്ററി സമിതി മുമ്പാകെ സിഎന്‍എന്‍ ഐബിഎന്‍ എഡിറ്റര്‍ രാജ്‌ദീപ് സര്‍ദേശായി തിങ്കളാഴ്‌ച മൊഴി നല്‌കി. അദ്ദേഹത്തോടൊപ്പം അഞ്ച് ചാനല്‍ ജീവനക്കാരും മൊഴി നല്‌കാനെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ടേപ്പുകള്‍ കൂടി ഇവര്‍ കൈമാറിയെന്ന് സമിതി അധ്യക്ഷന്‍ കിഷോര്‍ ചന്ദ്രദേവ് അറിയിച്ചു.
കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എസ്‌പി എംപി രേവതി രമണ്‍ സിങ്, അമര്‍സിങിന്റെ സഹായി എന്നറിയപ്പെടുന്ന സഞ്‌ജീവ് സക്‌സേന, എല്‍കെ അദ്വാനിയുടെ മുന്‍ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി , രാജാ ഹിന്ദുസ്ഥാനി എന്നിവരെയും വിസ്‌തരിയ്‌ക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications