കന്യാസ്‌ത്രീയുടെ ആത്മഹത്യ: പീഡനം മൂലമെന്ന് ആരോപണം
കൊല്ലം: തങ്കശേരി പോര്‍ട്ട് പള്ളിയിലെ കോണ്‍വെന്റില്‍ കന്യാസ്‌ത്രീ തൂങ്ങി മരിച്ചത് ലൈംഗിക പീഡനം മൂലമാണെന്ന് പിതാവ് ആരോപിച്ചു.
പള്ളിത്തോട്ടം പോലീസ് സ്‌റ്റേഷനടുത്തുള്ള കന്യാസ്‌ത്രീ മഠത്തിലെ സന്യാസിനിയായ സിസ്റ്റര്‍ അനുപമാ മേരി(22)യാണ് കോണ്‍വെന്റിലെ സ്വീകരണ മുറിയില്‍ തൂങ്ങി മരിച്ചത്.
കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ജൂഡ് ഭവനില്‍ പാപ്പച്ചന്‍-ബിജി ദമ്പതികളുടെ മകളാണ് അനുപമാ.
മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് സൂചിപ്പിയ്‌ക്കുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് ഇവിടെ നിന്നും കണ്ടെടുത്തിരുന്നു സെന്റ്‌ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് അനുപമ മൂന്ന് മാസം മുമ്പാണ് കന്യാസ്‌ത്രീയായത്.
മഠത്തിലെ ഒരു മുതിര്‍ന്ന സിസ്‌റ്ററില്‍ നിന്നുള്ള തിക്താനുഭവം കാരണം ജീവനൊടുക്കുന്നുവെന്നാണ് കത്തിലുള്ളത്.
സംശയരോഗം അവസാനിയ്‌ക്കട്ടെയെന്നും, "മേലില്‍ ഒരു അമ്മമാരും ജൂനിയര്‍ സിസ്‌റ്റര്‍മാരോട് ഇങ്ങനെ കാണിയ്‌ക്കാതിരിക്കട്ടെ വിടരുന്നതിന് മുമ്പ് അടര്‍ന്ന പുഷ്‌പം -സിസ്റ്റര്‍ അനുപമാ മേരി, ഗുഡ്‌ബൈ" എന്നിങ്ങനെയാണ് കത്ത് അവസാനിയ്‌ക്കുന്നത്.
തിങ്കളാഴ്‌ച വൈകുന്നേരം ചായയുടെ സമയമായിട്ടും സിസ്റ്ററെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സ്വീകരണ മുറിയില്‍ തൂങ്ങിയ നിലയില്‍ മേരിയെ കണ്ടെത്തിയത്.
അനുപമയുടെ പിതാവ് പാപ്പച്ചന്‍ കൊല്ലം ബിഷപ് ഹൗസിലെ പാചക ജോലിക്കാരനാണ്. ബിന്ദു എന്നാണ് ഔദ്യോഗിക രേഖകളില്‍ പേര്. കന്യാസ്‌ത്രീ പട്ടം സ്വീകരിച്ചതോടെ അനുപമാ മേരിയെന്ന് പേര് മാറ്റുകയായിരുന്നു.












Click it and Unblock the Notifications