ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം പിടിയിലായെന്ന് സൂചന
ജിദ്ദ: ലോകം തേടുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം പിടിയിലായെന്ന് സൂചന.
വ്യാജ പാസ്‌പോര്‍ട്ടുമായി ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് അനീസ് പിടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിറപ്പിച്ച 93 മുംബൈ സ്‌ഫോടന പരമ്പരകളിലെ പ്രധാന പ്രതികളിലൊരാളാണ് അനീസ്.
സ്‌ഫോടന പരമ്പരയില്‍ ആയുധങ്ങള്‍ കടത്തിയതില്‍ അനീസിന് പ്രധാന പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. അന്നത്തെ സ്‌ഫോടനങ്ങളില്‍ 257 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ദാവൂദിന്റെ ഇളയ സഹോദരനായ അനീസിന്റെ പേരില്‍ ഇന്ത്യയ്‌ക്കുള്ളില്‍ മുംബൈ സ്‌ഫോടന കേസ് കൂടാതെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
അനീസ് പിടിയിലായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ ജിദ്ദയിലെ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications