ചൈനക്കു മേല്‍ മിസൈല്‍ മഴ
ബെയ്‌ജിങ്: ഇത്തവണത്തെ ഒളിമ്പിക്‌സ് ഹൈടെക് ഒളിമ്പിക്‌സ് ആകുമെന്ന പ്രവചനം തെറ്റിയില്ല. പ്രകൃതിയെ പോലും തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാണ് ചൈന ഇത്തവണത്തെ ഒളിമ്പിക്‌സ് ഉത്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങുകള്‍ മഴയില്‍ കുതിരാതിരിയ്‌ക്കാന്‍ ചൈന ആകാശത്തേക്ക്‌് തൊടുത്തു വിട്ടത് ഒരു മിസൈല്‍ മഴ തന്നെയായിരുന്നു. ഏകദേശം ആയിരത്തോളം മിസൈലുകളാണ് ചൈന ഒളിമ്പിക്‌സിന്റെ ആദ്യ ദിനം ആകാശത്തേക്ക് പായിച്ചത്.
പരിപാടി നടക്കുന്ന ദിവസം മഴ പെയ്യരുതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ക്ക് ഭരണകൂടം കര്‍ശന ഉത്തരവ് നല്‌കിയിരുന്നു. ഇത് ശിരസ്സാ വഹിച്ച കാലാവസ്ഥ വകുപ്പ് സില്‍വര്‍ അയഡൈഡ് അടങ്ങിയ ഷെല്ലുകള്‍ നിറച്ച് മിസൈലുകള്‍ മേഘങ്ങള്‍ക്ക് നേരെ തൊടുത്തു വിടുകയും ബെയ്‌ജിങിലെ കിളിക്കൂട് സ്റ്റേഡിയത്തിന് സമീപത്ത് മഴ പെയ്യുന്നത് തടയുകയും ചെയ്‌തു.
ഇത് മൂലം നഗരത്തിന്റെ മറ്റു മേഖലകളിലും ഹെബി പ്രവിശ്യയിലും അന്ന് മഴ തകര്‍ത്ത് പെയ്യുകയും ചെയ്‌തു. സംഭവം ഇന്ത്യയിലായിരുന്നു നടന്നതെങ്കില്‍ മഴ ഉണ്ടാകാതിരിയ്‌ക്കാനും ഇല്ലാതിരിയ്‌ക്കാനും സാധ്യതയുണ്ടെന്ന ഒരു മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് കാര്യം ഒതുക്കിയേനെ!
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications