കശ്‌മീരില്‍ വീണ്ടും വെടിവെയ്‌പ് 15 മരണം
ശ്രീനഗര്‍: അമര്‍നാഥ് ഭൂമി വിവാദത്തെ തുടര്‍ന്ന് സാമുദായിക സംഘര്‍ഷവും വിഘടനവാദവുമൊക്കെ കത്തിപ്പടരുന്ന കശ്‌മീരില്‍ പോലീസ് നടത്തിയ വെടിവെയ്‌പില്‍ 15 മരണം.
ഇതോടെ രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് വെടിവെയ്‌പില്‍ മരണ സംഖ്യ 20 ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ നടന്ന ഒറ്റ തിരിഞ്ഞ അക്രമണങ്ങളിലും മറ്റും പരിക്കേറ്റവരുടെ എണ്ണം 200 ആയിട്ടുണ്ട്.
കശ്‌മീരിലാകെ നിശാനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ട ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഷെയ്‌ഖ് അബ്ദുല്‍ അസീസിന്റെ സംസ്‌ക്കാര ചടങ്ങില്‍ നിശാനിയമം ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
വീട്ടു തടങ്കലിലായിരുന്ന ഹുറിയത് നേതാക്കളും നിയമം ലംഘിച്ച് ചടങ്ങുകളില്‍ പങ്കെടുത്തു. സംസ്‌ക്കാര ചടങ്ങില്‍ സ്വതന്ത്ര കശ്‌മീരിനനുകൂലമായും സര്‍ക്കാരിനെതിരായും മുദ്രാവാക്യങ്ങളുയര്‍ന്നു.
ഇതിനിടെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ബുധനാഴ്‌ച വീണ്ടും പ്രധാനമന്ത്രിയുട അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications