17വര്‍ഷം പഴക്കമുള്ള വിമാനം റസ്റ്റോറന്റ് ആക്കുന്നു
നാഗ്‌പൂര്‍: പതിനേഴു വര്‍ഷമായി ഉപയോഗിക്കാതെയിട്ടിരിക്കുന്ന വിമാനം ലഘുഭക്ഷണശാലയാക്കാന്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ആലോചിക്കുന്നു.
പുനെയിലെ കോണ്ടിനന്റല്‍ ഏവിയേഷന്‍ കമ്പനിയുടെ ഉപയോഗശൂന്യമായ വിമാനമാണ് ഭക്ഷണശാലയാക്കാന്‍ ആലോചിക്കുന്നത്. ഈ വിമാനത്തിന്റെ പാര്‍ക്കിങ് ചാര്‍ജ് ഇനത്തില്‍ കോണ്ടിനെന്റല്‍ ഏവിയേഷന്‍ കമ്പനി എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് അഞ്ചുകോടി രൂപ നല്‍കാനുണ്ട്.
1991ല്‍ കേടായതിനെത്തുടര്‍ന്ന് ഈ വിമാനം നാഗ്‌പൂരിലെ ബാബാ സാഹിബ് അംബേദ്‌കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിയ്‌ക്കുകയായിരുന്നു. വിമാനം റസ്റ്റോറന്റാക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി വിമാനത്താവളം കണ്‍ട്രോള്‍ എസ്.എന്‍ ബോര്‍കര്‍ പറഞ്ഞു.
അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശ് സ്വദേശി സാം വര്‍മ അമേരിക്കന്‍ കമ്പനിയായ ഇലക്ട്രാ ടെകില്‍ നിന്നും കോണ്ടിനെന്റല്‍ ഏവിയേഷന്‍ കമ്പനിയ്‌ക്കുവേണ്ടി വാടകയ്‌ക്കെടുത്തതാണ് വിമാനം.
പാര്‍ക്കിങ് ചാര്‍ജ് ഇനത്തിലെ അഞ്ച് കോടി ലഭിക്കുന്നതിനായി വിമാനത്താവള അതോറിറ്റി കോടതിയെ സമീപിച്ചിരുന്നു. വിമാനം ലേലം ചെയ്‌ത് പണം സ്വരൂപിക്കാന്‍ ബോംബെ ഹൈക്കോടതി എഎഐയ്‌ക്ക നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു












Click it and Unblock the Notifications