കന്യാസ്‌ത്രീയുടെ ആത്മഹത്യ: മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‌കി
കൊല്ലം: സെന്റ് മേരീസ് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്‌റ്റര്‍ അനുപ മേരി (22) എന്ന ബിന്ദു ആത്മഹ്യ ചെയ്യാനുണ്ടായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനുപയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി നല്‌കി.
പരാതി സ്വീകരിച്ച മന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന് ഉറപ്പു നല്കി. സംഭവത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസിനെ കൂടാതെ മറ്റെതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിയ്‌ക്കുന്ന കാര്യം വേണമെങ്കില്‍ പരിഗണിയ്‌ക്കാമെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ഇതിനിടെ കന്യാസ്‌ത്രീ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി രമണ്‍ ശ്രീവാസ്‌തവ ഉത്തരവിട്ടുണ്ട്.
മുഖ്യമന്ത്രിയ്‌ക്കു പുറമെ ആഭ്യന്തര മന്ത്രി, മനുഷ്യവകാശ കമ്മീഷന്‍, ദേശീയ മനുഷ്യവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‌കുമെന്ന് അനുപയുടെ മാതാപിതാക്കള്‍ പറഞ്ഞു.
സഭ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു പറഞ്ഞ അനുപയുടെ പിതാവ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിയ്‌ക്കുമെന്നും പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications