Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ്‌ കാര്യം തീരുമാനിക്കുന്നത്‌ പവാറല്ല: തങ്കച്ചന്‍

കോട്ടയം: യുഡിഎഫില്‍ എന്‍സിപിയെ ഉള്‍പ്പെടുത്തണമെന്ന്‌ പറയാന്‍ ശരദ്‌പവാറിന്‌ അവകാശമില്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‍.

യുഡിഎഫ്‌ സമിതിയിലേയ്‌ക്ക്‌ ആരെ വേണം, വേണ്ട എന്നു തീരുമാനിക്കുന്നത്‌ അതിലെ ഘടകകക്ഷിനേതാക്കള്‍ ഉള്‍പ്പെടുന്ന സമിതിയാണ്‌. ഇക്കാര്യത്തില്‍ പുറമെനിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാറില്ല. ഏതു മുന്നണിയില്‍ച്ചേരണമെന്നു തീരുമാനിക്കാനുള്ള അവകാശം പവാറിനുണ്ട്‌- തങ്കച്ചന്‍ പറഞ്ഞു.

കോട്ടയത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്നാണ്‌ അടുത്തകാലം വരെ പറഞ്ഞിട്ടുള്ളത്‌. ആ നിലപാടില്‍ത്തന്നെ നില്‍ക്കുമെന്നാണ്‌ കരുതുന്നത്‌.

എന്തായാലും യുഡിഎഫ്‌ വികസിപ്പിക്കണമെന്ന കാര്യം ആലോചിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ നേതാവ്‌ യുഡിഎഫില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌. അതില്‍ തീരുമാനമെടുത്തിട്ടില്ല- അദ്ദേഹം അറിയിച്ചു.

സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 16ന്‌ യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+