കന്യാസ്‌ത്രീയുടെ മരണം വിവാദമാക്കിയത് സിപിഎമ്മെന്ന് സഭ
കൊല്ലം: സിസ്റ്റര്‍ അനുപമയുടെ ആത്മഹത്യ വിവാദമാക്കിയതില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് കൊല്ലം രൂപത ആരോപണമുന്നയിച്ചു.
ഇത്തരം ആരോപണങ്ങളിലൂടെ സഭയെ തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് കൊല്ലം രൂപത ഫാദര്‍ ജോര്‍ജ്ജ് റെബൈറ പറഞ്ഞു.
72 വയസ്സുള്ള കന്യാസ്‌ത്രീയ്‌ക്കെതിരെ സ്വവര്‍ഗ്ഗ ലൈംഗിക പീഡനമെന്ന ആരോപണമുയര്‍ത്തുന്നത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്.
അനുപയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നിടത്തും സംസ്‌ക്കരിയ്‌ക്കുന്നയിടത്തും സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications