വിമാനവും കാറും കൂട്ടിമുട്ടി: പൈലറ്റ് കൊല്ലപ്പെട്ടു
ലോസാഞ്ചല്‍സ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ ദേശീയപാതയില്‍ ഇറക്കിയ ചെറു വിമാനത്തില്‍ കാറിടിച്ച് വിമാനത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു.
ചൊവ്വാഴ്‌ച രാവിലെ പരിശീലന പറക്കലില്‍ ഏര്‍പ്പെട്ടിരുന്ന ടൈറ്റാന്‍ ടൊര്‍നാഡോ എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അടിയന്തിരമായി തിരക്കേറിയ ഹൈവെയില്‍ ഇറക്കിയ വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിയ്‌ക്കുന്നതിനിടെ കാറുമായി കൂട്ടിയിടിയ്‌ക്കുകയായിരുന്നു.
പൈലറ്റ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. കാറിലുണ്ടായ മൂന്ന് യാത്രക്കാര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെക്കുറിച്ച് അമേരിക്കയിലെ ഫെഡറേഷന്‍ എവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്‌റ്റി ബോര്‍ഡും അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications