പൊലീസുകാരന്‍ ഭാര്യയെയും മകനെയും 12,000 രൂപയ്‌ക്ക് വിറ്റു
കാഠ്‌മണ്ഡു: നേപ്പാളില്‍ ഒരു പൊലീസുകാരന്‍ 12000 രൂപയ്‌ക്ക് ഭാര്യയെയും കുട്ടിയെയും 65കാരന് വിറ്റു. കാഞ്ചന്‍പൂര്‍ ജില്ലയിലെ മഹേന്ദ്രനഗറിലെ കേശവ് നാഥ് ആണ് തന്റെ ഭാര്യ മിനയെയും അഞ്ചുവയസ്സുള്ള മകന്‍ ഹിമാംശു ഗംഗാദത്ത് എന്നയാള്‍ക്ക് 12000 രൂപയ്‌ക്ക് വിറ്റത്.
ഭാര്യയെയും മകനെയും വിറ്റശേഷം മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം കഴിയാനായിരുന്നു കേശവിന്റെ പദ്ധതി. ഏഴ് പെണ്‍മക്കളുള്ള ഗംഗാദത്ത് ഒരു ആണ്‍കുഞ്ഞിനെ കിട്ടുന്നതിന് വേണ്ടിയാണ് 12,000 രൂപ മുടക്കാന്‍ തയ്യാറായത്. സംഭവത്തെത്തുടര്‍ന്ന് മിന, ഗംഗാദത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍പ്പോയ കേശവിന് വേണ്ടി അന്വേഷണം നടത്തിവരുകയാണ്.
തന്നെയും മകനെയും വില്‍ക്കുന്നത് സംബന്ധിച്ച് ഭര്‍ത്താവ് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ഇരുപത്തിയഞ്ചുകാരിയായ മിന പറയുന്നത്. തനിക്ക് സ്ഥലം മാറ്റം കിട്ടിയെന്ന് പറഞ്ഞാണത്രേ മിനയെയും മകനെയും വില്‍ക്കാനായി ഇയാള്‍ ഗോകുലേശ്വറിലേയ്‌ക്ക് കൊണ്ടുവന്നത്.
തങ്ങളെ ഒരു സ്ഥലത്ത് നിര്‍ത്തി ഒരാളെ ഫോണ്‍ ചെയ്‌തിട്ട് വരാമെന്ന് പറഞ്ഞ് പോയ കേശവ് പിന്നീട് തിരിച്ചുവന്നില്ലെന്നും മിന പറയുന്നു.












Click it and Unblock the Notifications