8വയസ്സുകാരിയെ 50 കാരന് വിവാഹം ചെയ്‌തു കൊടുത്തു
ദുബായ് : എട്ടു വയസ്സുകാരിയായ മകളെ അമ്പതുകാരന് വിവാഹം ചെയ്‌തു കൊടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ സൗദി കോടതിയെ സമീപിച്ചു.
കുട്ടിയുടെ അച്ഛന്‍ തന്നെ മുന്‍കൈയ്യെടുത്താണ് മകളെ അമ്പതുകാരന് വിവാഹം ചെയ്‌തു കൊടുത്തതെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
പെണ്‍കുട്ടിയെ വിവാഹം ചെയ്‌തയാള്‍ക്ക് നിലവില്‍ രണ്ട് ഭാര്യമാരുണ്ട്. വിവാഹക്കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കോടതിയിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
രാജ്യത്തെ മനുഷ്യവകാശ സമിതിയുടെ സഹായവും അമ്മ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് ഒരിയ്‌ക്കലും ചേരാത്ത ബന്ധമാണെന്നും വിവാഹം മകളുടെ ബാല്യം നഷ്ടപ്പെടുത്തുമെന്നും അമ്മയുടെ പരാതിയിലുണ്ട്.


Click it and Unblock the Notifications