ശംബള കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചു
ദില്ലി: ആറാം ശംബള കമ്മീഷന്റെ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചു. അടിസ്ഥാന ശംബളത്തില്‍ 30 ശതമാനം വരെ വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് വഴി 54 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിയ്‌ക്കും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സൈനികര്‍ക്കും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ശംബള വര്‍ദ്ധനയുണ്ട്.
ജസ്റ്റിസ് ശ്രീകൃഷ്‌ണ അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ സൈനികര്‍ക്ക് വ്യാപകമായ പരാതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പരിശോധിയ്‌ക്കാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി ഉന്നത് തല സമിതിയെ പ്രധാനമന്ത്രി നിയമിച്ചിരുന്നു.
2006 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രബല്യത്തോടെ വര്‍ദ്ധന നടപ്പാക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരിയ്‌ക്കുന്നത്. പുതിയ ശംബള നിരക്ക് പ്രകാരം ഏറ്റവും കുറഞ്ഞ അടിസ്ഥാന ശംബളം 6660 രൂപയും കൂടിയ ശംബളം 90,000 രൂപയുമായി വര്‍ദ്ധിയ്‌ക്കും.
സൈനികര്‍ക്ക് പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് 2000 രൂപ അധിക ബത്ത നല്‌കും.
ശുപാര്‍ശ നടപ്പാക്കുന്നതിലൂടെ 11,0000 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും. രണ്ട് വര്‍ഷം കൊണ്ടായിരിക്കും വര്‍ദ്ധിപ്പിച്ച ശംബള കുടിശ്ശിക ജീവനക്കാര്‍ക്ക് നല്‌കുക. വെള്ളിയാഴ്‌ച നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ശംബള പരിഷ്‌ക്കരണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications