ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ നികേതയുടെ ഗര്ഭം അലസി
ദില്ലി: കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് കാണിച്ച് ഗര്‍ഭഛിദ്രം നടത്താനായി കോടതിയുടെ അനുവാദം തേടിയ നികേത മേത്തയുടെ ഗര്‍ഭം അലസി.
25ആഴ്‌ച പ്രായമായ ഭ്രൂണത്തെ നശിപ്പിക്കാന്‍ പാടില്ലെന്ന കോടതിവിധി വന്ന് എട്ടാം ദിവസമാണ് നികേതയുടെ ഗര്‍ഭം അലസിയത്. ആഗസ്‌റ്റ് 12നാണ് നികേതയുടെ ഗര്‍ഭം അലസിയതെന്നാണ് ഭര്‍ത്താവ് ഹരേഷ് മേത്ത പറയുന്നത്.
ചൊവ്വാഴ്‌ച രാത്രി കഠിനമായ വേദനയെത്തുടര്‍ന്ന് നികേതയെ മുംബൈയിലെ ഒരു ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവത്രേ. കോടതി ഞങ്ങളുടെ പ്രശ്‌നത്തിനുനേരെ മുഖം തിരിച്ചെങ്കിലും ദൈവം ഞങ്ങളുടെ ഭാഗത്താണെന്നാണ് ഹരേഷ് പ്രതികരിച്ചത്.
തങ്ങള്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം തേടി കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം കൊണ്ടാണ് നികേതയുടെ രക്തസമ്മര്‍ദ്ദം കൂടുകയും ഗര്‍ഭം അലസുകയും ചെയ്‌തതെന്ന് ഹരേഷ് കുറ്റപ്പെടുത്തി.
ഗൗരവമേറിയ ഹൃദയത്തകരാറുകളുമായാണ് ഇവരുടെ കുഞ്ഞ് ജനിക്കുകയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ 25ആഴ്‌ച പ്രായമായ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍ നിയമക്കുരുക്കുകളുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറായില്ല.
ഇതിനെത്തുടര്‍ന്നാണ് അനുവാദം തേടി ഇവര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം വിദഗ്‌ധ ഡോക്ടര്‍മാര്‍ നികേതയെ പരിശോധിക്കുകയും കുഞ്ഞ് ജനിക്കുന്നത് പ്രശ്‌നങ്ങളുമായിട്ടാണെങ്കിലും ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു. ഈ പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications