മംഗാലപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 12 വിദ്യാര്‍ഥികള്‍ മരിച്ചു
മംഗാലപുരം: വാമഞ്ചൂരില്‍ സ്‌കൂള്‍ ബസ് ഫാല്‍ഗുനി പുഴയിലേക്ക് മറിഞ്ഞ് 12 വിദ്യാര്‍ഥികള്‍ മരിച്ചു.
ഇരുപത്തിയഞ്ചോളം കുട്ടികള്‍ഒഴുക്കില്‍പ്പെട്ടതായി സൂചനയുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പോലീസ്-അഗ്നി ശമന സേനാ പ്രവര്‍ത്തകര്‍ അറിയിച്ചു.
രാവിലെ ഒന്‍പതേ മുക്കാലോടെയാണ് അപകടമുണ്ടായത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോകുകകയായിരുന്ന ബസ് കനത്ത മഴ മൂലം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
അപകട സമയത്ത് മുപ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായിട്ടുണ്ട്.












Click it and Unblock the Notifications