മുംബൈയില്‍ സൈക്കിളിന് ലൈസന്‍സേര്‍പ്പെടുത്തുന്നു
മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ സാധാരണക്കാരന്റെ വാഹനമായ സൈക്കിളിന് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു.
സുരക്ഷാ സന്നാഹങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന നഗരസഭ ജനറല്‍ ബോഡിയില്‍ ശിവസേനാംഗങ്ങളാണ് സൈക്കിളുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന പ്രമേയം കൊണ്ടു വന്നത്. ഇതിനെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ പിന്തുണച്ചതോടെ പുതിയ സമ്പ്രദായം നടപ്പാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
നഗരത്തില്‍ തിരക്കേറിയ ഇടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്.
നഗരപരിധിയ്‌ക്കുള്ളില്‍ സൈക്കിളിന് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്. പുതിയ സൈക്കിളുകള്‍ക്കാവും ലൈസന്‍സ് നിര്‍ബന്ധമാക്കുക.












Click it and Unblock the Notifications