രാഷ്ട്രീയ പാര്‍ട്ടി: ചിരഞ്‌ജീവിയ്‌ക്കൊപ്പം സുഹാസിനിയും
ചെന്നൈ: ടോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ചിരഞ്‌ജീവി രൂപവത്‌ക്കരിയ്‌ക്കുന്ന പാര്‍ട്ടിയിലേക്ക് തെന്നിന്ത്യന്‍ താരം സുഹാസിനിയും.
വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങി വിജയം കണ്ടവരുടെ പാത പിന്തുടര്‍ന്ന് ചിരഞ്‌ജീവിയും തെലുങ്ക് രാഷ്ട്രീയത്തില്‍ വന്‍ ശക്തിയായി മാറുമെന്നാണ് രാഷ്ട്രീയ വിദഗ്‌ദ്ധര്‍ പ്രവചിയ്‌ക്കുന്നത്. ഇത് കൊണ്ടു തന്നെയാണ് പാര്‍ട്ടിയില്‍ ചേരാന്‍ സുഹാസിനി താത്‌പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുള്ളത്.
തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സുഹാസിനി തെലുങ്കിലെ രണ്ട് പ്രശസ്‌തമായ ചാനല്‍ ഷോകളില്‍ പരിപാടികള്‍ അവതരിപ്പിയ്‌ക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ചില സാമൂഹിക സംഘടനകളിലും പ്രവര്‍ത്തിയ്‌ക്കുന്നതിനാല്‍ അവിടെയും അവര്‍ സുപരിചിതയെന്നതിനാല്‍ ഇവരെ പാര്‍ട്ടിയിലേക്കെടുക്കുന്നതിന് ആരും എതിര്‍പ്പുയര്‍ത്തിയിട്ടില്ല.
ഈ മാസം 22ന് തിരുപ്പതിയില്‍ ചേരുന്ന പൊതുയോഗത്തില്‍ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടായേക്കും, പാര്‍ട്ടിയുടെ മഹിളാ വിഭാഗം ചെയര്‍പേഴ്‌സണായി സുഹാസിനിയെ തിരഞ്ഞെടുക്കാനാണ് നീക്കം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications