ഹവാല ഇടപാട്: സന്തോഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ സത്യമാണെന്ന് സൂചന
കൊച്ചി: ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ സത്യമാണെന്ന് നുണപരിശോധനയില്‍ വ്യക്തമായതായി സൂചന.
ഇതോടെ സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അയ്യായിരം കോടി രൂപയുടെ ഹവാല ഇടപാടുകള്‍ നടത്തിയ സംഘത്തിന്റെ ഭാഗമാണ് സന്തോഷെന്ന പൊലീസിന്റെ നിഗമനം ബലപ്പെടുകയാണ്. ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ നുണപരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് 25 ചോദ്യങ്ങള്‍ക്ക് സന്തോഷ് നല്‍കിയ ഉത്തരങ്ങളുടെ നുണപരിശോധനയില്‍ 23 എണ്ണത്തിലും ഹവാലാ ബന്ധം തെളിയിക്കുന്ന ഫലമാണത്രേ ലഭിച്ചത്. ഇതേസമയം നുണപരിശോധനാ റിപ്പോര്‍ട്ടില്‍ തിരിമറി നടത്താനുള്ള നീക്കങ്ങള്‍ ശക്തമായതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. പിടിക്കപ്പെടുന്നതിന് മുമ്പുള്ള മൂന്നുമാസങ്ങളില്‍ സന്തോഷിന്റെ വിവിധ നമ്പറുകളിലേയ്‌ക്ക് വിളിച്ചിട്ടുള്ള 56 സെല്‍ഫോണ്‍ സിംകാര്‍ഡുകള്‍ അറസ്‌റ്റിനുശേഷം നശിപ്പിക്കപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പിടിയിലായശേഷം ഹവാല റാക്കറ്റിലെ ഒരാള്‍പോലും ഇയാളുടെ നമ്പറുകളിലേയ്‌ക്ക് വിളിച്ചിട്ടില്ല. നശിപ്പിക്കപ്പെട്ട സിംകാര്‍ഡുകളുടെ യഥാര്‍ത്ഥ ഉടമകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ പലരും അനധികൃതമായ ഇടപാടുകള്‍ക്കാണ് സന്തോഷ് മാധവനുമായി ബന്ധപ്പെട്ടിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
ആയുധ ഇടപാടുകളടക്കമുള്ള കുറ്റകൃത്യങ്ങളില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ചിലരുമായുള്ള അടുപ്പം, ചോദ്യം ചെയ്യലില്‍ സന്തോഷ് മറച്ചുവ്‌ക്കാന്‍ ശ്രമിച്ചതു നുണയാണെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications