വി.എസ് അച്യുതാനന്ദന് വധഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.
ഡിജിപി രമണ്‍ ശ്രീവാസ്‌തവയ്‌ക്ക് ലഭിച്ച ഒരു ഇമെയില്‍ സന്ദേശത്തിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിയ്‌ക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ നടക്കുന്ന പരേഡിനിടയില്‍ കൊല നടത്തുമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടുദിവസം മുമ്പാണ് സന്ദേശം ലഭിച്ചത്. പൊലീസ് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ആരാണെന്ന് ഇ-മെയില്‍ അയച്ചതെന്ന കാര്യം അന്വേഷിച്ചുവരുകയാണ്.
സ്വാതന്ത്ര്യദിനം അടുത്ത പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഭീഷണിയെ കാണുന്നത്. മുഖ്യമന്ത്രിയ്‌ക്ക് കൂടുതല്‍ അകമ്പടിക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പോകേണ്ട സ്ഥലങ്ങളില്‍ മുന്‍കൂറായി ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാഹനത്തിലും നിരന്തര പരോശോധന നടത്തും. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയ്‌ക്ക് നല്‍കുന്ന ആഹാരങ്ങള്‍പോലും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.












Click it and Unblock the Notifications