തീവ്രവാദികളെ ഭയക്കുന്നത് അവസരവാദികള്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വിഎസ് അച്യുതാനന്ദന്‍ നിരാകരിച്ചു. താന്‍ തീവ്രവാദിയാണെങ്കില്‍ മറുപക്ഷം റിവിഷനിസ്റ്റുകളാണെന്നന്ന നിലപാടും പരോക്ഷമായി വിഎസ് മുന്നോട്ടു വെച്ചതോടെ ഒരിയ്‌ക്കല്‍ കൂടി പാര്‍ട്ടിയുടെ കേരള ഘടകം സംഘടനാപരമായി പ്രതിസന്ധിയിലായി.
രണ്ടാം ഭൂപരിഷ്‌ക്കരണമെന്ന തന്റെ ആശയം തള്ളുകയും അത് തീവ്രവാദ സംഘടനകളുടെ വാചകമടി മാത്രമാണെന്ന് അക്ഷേപിച്ചു കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംസ്ഥാന കമ്മിറ്റിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ വിഎസ് രൂക്ഷമായാണ് പ്രതികരിച്ചത്.
ശരിയല്ലാത്ത വിമര്‍ശനങ്ങള്‍ നിരാകരിയ്‌ക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന നേതൃത്വം മുന്നോട്ടു വെച്ച ഒരു നിഗമനവും അംഗീകരിച്ചില്ല.തനിക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ മട്ടില്‍ മാധ്യമങ്ങളില്‍ വന്ന വിമര്‍ശനമൊന്നും കമ്മിറ്റി യോഗത്തിന്റെ ആധികാരിക രേഖകളില്‍ കാണുന്നില്ലെന്നും വിഎസ് പ്രസ്‌താവിച്ചു.
രേഖകള്‍ പരിശോധിച്ച ശേഷം ഇത് സംബന്ധിച്ച് നേതൃത്വത്തോട് സംസാരിയ്‌ക്കും. താന്‍ തീവ്രവാദിയാണോ മിതവാദിയാണഓ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും നിശ്ചയിച്ച് കഴിഞ്ഞ കാര്യമാണ്.
തനിയ്‌ക്ക് 85 വയസ്സ് ആയി. ഈ പ്രായത്തിനിടയില്‍ അറിയേണ്ടവരെല്ലാം തന്നെക്കുറിച്ച് ശരിയ്‌ക്കും മനസ്സിലാക്കിയിട്ടുണ്ട്. അവസരവാദികള്‍ക്കും റിവിഷനിസ്റ്റുകള്‍ക്കും തീവ്രവാദികളെ ഭയമാണ്. റിവിഷനിസം പോലെ തന്നെ തീവ്രവാദവും സമൂഹത്തിന് ദോഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ പത്രക്കുറിപ്പിലെ വിവരങ്ങളെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിതരണം ചെയ്‌തവരുടെ സമയം നോക്കി അവരെക്കണ്ട് അന്വേഷിച്ച് ജനങ്ങളെ വിവരമറിയിക്കാനും മാധ്യമ പ്രവര്‍ത്തകരെ ഉപദേശിച്ചു.
രണ്ടാം ഭൂപരിഷ്‌ക്കരണം മുഖ്യമന്ത്രിയുടെ മുദ്രാവാക്യമല്ലെയെന്ന ചോദ്യത്തിന് താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിഎസിന്റെ മറുപടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications