കാമുകിയെ കുത്തിയ മലയാളി ഹോളിവുഡ് താരം അറസ്‌റ്റില്‍
വാഷിങ്‌ടണ്‍: പൂര്‍വ്വകാമുകിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ മലയാളിയായ ഹോളിവുഡ് താരം അറസ്‌റ്റിലായി.
കേരളത്തില്‍ നിന്നും പത്താംവയസ്സില്‍ അമേരിക്കയിലേയ്‌ക്ക് കുടിയേറിയ നാല്‍പതുകാരന്‍ ഷെല്ലി മാത്യു മാലില്‍ ആണ് പിടിയിലായത്.
സംഭവത്തിന്‌ശേഷം കീഴടങ്ങുന്നതിനായി അഭിഭാഷകനെ കാണാന്‍ പോകുമ്പോള്‍ കാലിഫോര്‍ണിയയിലെ ഓഷ്യന്‍സൈഡ് റയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് ഷെല്ലി അറസ്‌റ്റിലായത്.മുന്‍ കാമുകിയെ 20തവണ കുത്തിപരുക്കേല്‍പ്പിച്ചുവെന്നാണ് ഷെല്ലിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസ്.
കുത്തേറ്റ കേന്ദ്രാ ബീബ് എന്ന മുപ്പത്തിയഞ്ചുകാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ യുവതിക്കൊപ്പമുണ്ടായിരുന്ന പുതിയ കാമുകന്‍ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയ്‌ക്ക് രണ്ട് കുട്ടികളുണ്ട്.
അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്ന ഷെല്ലി ന്യൂയോര്‍ക്കിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ നിന്നും ബിരുദം നേടിയശേഷം 1995ല്‍ ഹോളിവുഡിലെ ടിവി സീരിയല്‍ രംഗത്തെത്തി. അമേരിക്കയില്‍ 2001ലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട പരസ്യചിത്രത്തിലൂടെയാണ് ഷെല്ലി പ്രശസ്‌തിയിലേയ്‌ക്കുയര്‍ന്നത്.
2005ല്‍ പുറത്തിറങ്ങിയ ദി 40 ഇയര്‍ ഓള്‍ഡ് വെര്‍ജിന്‍ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലും ടിവി സീരിയലുകളിലുമായി അമ്പത്തിയഞ്ചോളം വേഷങ്ങള്‍ ഇതിനോടകം ഷെല്ലി ചെയ്‌തിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ഷെര്‍മാന്‍ ഓക്‌സിലാണ് ഷെല്ലി താമസിക്കുന്നത്.












Click it and Unblock the Notifications