എച്ച്‌എഎല്ലിന്റെ ഹോക്ക് വ്യോമസേനക്ക്
ബാഗ്ലൂര്‍: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ജെറ്റ് ട്രെയ്‌നര്‍ വിമാനം ഹോക്ക്-എംകെ 132 ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കൈമാറി.
വിമാനത്തിന്റെ ആദ്യ ഔദ്യോഗിക പറക്കല്‍ വ്യാഴാഴ്‌ച രാവിലെ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ നടന്നു. പൂര്‍ണമായും എച്ച്‌എഎല്ലില്‍ വികസിപ്പിച്ചെടുത്ത വിമാനത്തിന് സിംഗിള്‍ റോള്‍സ് റോയ്‌സ് എം.കെ 871 ടര്‍ബോ ഫാന്‍ എന്‍ജിനാണ് ഉള്ളത്.
ഇത്തരത്തിലുള്ള 42 പരിശീലന വിമാനങ്ങള്‍ എച്ചഎഎല്‍ വ്യോമസേനയ്‌ക്ക് കൈമാറും. എച്ച്‌എഎല്‍ ചെയര്‍മാന്‍ അശോക് കെ. ബവേജ എയര്‍ ചീഫ് മാര്‍ഷല്‍ എഫ്‌എച്ച് മേജറിന് വിമാനം ഔദ്യോഗികമായി കൈമാറിയത്.
പുതുതായി ഇത്തരം 57 വിമാനങ്ങള്‍ക്ക് കൂടി വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‌കിയിട്ടുണ്ട്. ഇതില്‍ 17 എണ്ണം നാവിക സേനയ്‌ക്കും 40 എണ്ണം വ്യോമസേനയ്‌ക്കുമായിരിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications