Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്‌ വണ്‍: 37915 സീറ്റില്‍ ഒഴിവ്‌

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 37,915 പ്ലസ്‌ വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.

അടുത്ത അലോട്ട്‌മെന്റ്‌ പൂര്‍ത്തിയാകുന്നതോടെ ഈ സീറ്റുകളിലും പ്രവേശനം നടക്കും. ഏകജാലക സംവിധാനം പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം സീറ്റുകളില്‍ 99.65 ശതമാനം സീറ്റുകളിലും അലോട്ട്‌മെന്റ്‌ നടത്തിക്കഴിഞ്ഞു. മാനേജ്‌മെന്റ്‌ ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും പ്ലസ്‌ വണ്‍ പ്രവേശനം ലഭിച്ചവര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളി ടെക്‌നിക്‌, ഐടിഐ, ഐടിസി തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റ്‌ നടത്തിയിട്ടുണ്ട്‌.

വെറെ പ്രവേശനം ലഭിച്ചതിനാല്‍ ഇവര്‍ സ്വഭാവികമായി ഏകജാലകം വഴിയുള്ള അലോട്ട്‌മെന്റ്‌ സ്വീകരിച്ചില്ല. പുതിയ സംവിധാനത്തിനെതിരെ പ്രചരണം നടത്തുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം.

ഏകജാലക സംവിധാനം നിലവില്‍ വന്നതാണ്‌ സീറ്റൊഴിവുകള്‍ കൃത്യമായി അറിയാനായത്‌. മുന്‍ വര്‍ഷങ്ങളില്‍ ഇതു പോലെയോ ഇതിനധികമോ സീറ്റുകള്‍ ഒഴിവ്‌ വന്നിട്ടുണ്ടാകണം. ആ സീറ്റകളിലേക്ക്‌ പ്രവേശനം എങ്ങനെ നടത്തിയെന്നത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+