മദ്യപിച്ച് ബഹളംവച്ച പുരോഹിതന്‍ പിടിയില്‍
അമ്പലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് ദേശീയപാതയില്‍ ബഹളംവച്ച പള്ളി വികാരിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫാദര്‍ തോമസ് ഐസകാണ് താനെന്നും കൊട്ടാരക്കര പുത്തൂര്‍ പള്ളിയിലെ മുന്‍വികാരിയായിരുന്നുവെന്നുമാണ് ഇയാള്‍പൊലീസിനോട് പറഞ്ഞത്. വ്യാഴാഴ്‌ച രാത്രി ഒന്‍പതുമണിയോടെ മെഡിക്കല്‍ കോളെജ് ആശുപത്രിയിക്ക് മുന്നിലാണ് സംഭവം നടന്നത്.
പുരോഹിതനും സുഹൃത്തും കെഎസ്‌ആര്‍ടിസി ജീവനക്കാരനുമായ പളനിയും എറണാകുളത്തുനിന്നും ബൈക്കില്‍ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി ആശുപത്രിയ്‌ക്ക് മുന്നിലെ ഹോട്ടലില്‍ എത്തിയതായിരുന്നു. ബൈക്കില്‍ നിന്നിറങ്ങിയ പുരോഹിതന്‍ ദേശീയപാതയുടെ നടുക്ക് വന്നുനിന്ന് ളോഹ മടക്കിക്കുത്തി സുഹൃത്തിനെ അസഭ്യം പറഞ്ഞു.
സംഭവം കണ്ട് തടിച്ചുകൂടിയ ജനത്തെയും പുരോഹിതന്‍ അസഭ്യം പറഞ്ഞു. പുരോഹിതന്റെ പ്രകനടത്തെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. അമ്പലപ്പുഴ പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ രണ്ടുപേരും മദ്യപിച്ചതായി തെളിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications