പച്ചകുത്താന്‍ വില്യത്തിന് മോഹം; വേണ്ടെന്ന് കാമുകി
ലണ്ടന്‍: ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനെപ്പോലെ മുതുകില്‍ പച്ചുകുത്താന്‍ വില്യം രാജകുമാരന് മോഹം.
ബ്രിട്ടീഷ് നാവികസേനയില്‍ ജോലിചെയ്യുന്ന വില്യം ലഹരിമരുന്നു വേട്ടയുടെ ഭാഗമായി കരീബിയന്‍ തീരത്ത് എത്തിയപ്പോഴാണ് തന്റെ പച്ചകുത്തല്‍ മോഹത്തെക്കുറിച്ച് മനസ്സു തുറന്നത്.
പച്ചകുത്തുന്നത് വലിയ വേദനയുണ്ടാക്കുമോയെന്ന് വില്യം സഹപ്രവര്‍ത്തകരോട് അന്വേഷിക്കുകയും ചെയ്‌തിട്ടുണ്ട്. പച്ചകുത്താന്‍ അതിയായ മോഹമാണെങ്കിലും അത് സഫലമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വില്യം. കാരണം കാമുകി കെയ്‌റ്റ് മിഡില്‍ടണ്‍ തന്നെ.
വില്യം ശരീരത്തില്‍ പച്ചകുത്തുന്നതിനോട് കെയ്‌റ്റിന് ഒട്ടും യോജിപ്പില്ലത്രേ. അത്തരം കോമാളിത്തരങ്ങളൊന്നും വേണ്ടെന്നാണ് കെയ്‌റ്റ് പറയുന്നത്. വിവാഹനിശ്ചയം അടുത്തെത്തിയതിനാല്‍ കെയ്‌റ്റിന്റെ ഇഷ്ടത്തിനെതിരായി പച്ചകുത്തി അനിഷ്ടം സമ്പാദിക്കാന്‍ വില്യത്തിന് തോന്നുന്നുമില്ല.
ചാള്‍സ്-ഡയാന ദമ്പതികളുടെ മൂത്ത മകനായ വില്യത്തിന്റെയും കെയ്‌റ്റിന്റെയും വിവാഹ നിശ്ചയം ഈ വര്‍ഷം അവസാനമുണ്ടാകുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications