Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൈവ റോബോട്ടിനെ സൃഷ്ടിച്ചു

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായ യന്ത്രമനുഷ്യരുടെ അടുത്ത തലമുറ അണിയറയില്‍ ഒരുങ്ങുന്നു.

ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമ തലച്ചോറുമായി പ്രവര്‍ത്തിച്ചിരുന്ന യന്ത്രമനുഷ്യര്‍ക്കു പിന്നാലെ ജൈവ യന്ത്രമനുഷ്യനാണ്‌ രംഗപ്രവേശനം ചെയ്യുന്നത്‌. ഇതിന്റെ ആദ്യ പടിയായി എലികളുടെ മസ്‌തിഷക കോശങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിയ്‌ക്കുന്ന യന്ത്രമനുഷ്യനെ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞര്‍ യാഥാര്‍ഥ്യമാക്കി കഴിഞ്ഞു.

അല്‍ഷിമെഴ്‌സ്‌, പാര്‍ക്കിസണ്‍സ്‌ എന്നീ രോഗങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ഈ ജൈവ യന്ത്രമനുഷ്യര്‍ സഹായിക്കുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.

മനുഷ്യരുടെ ഓര്‍മ്മയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്നതെങ്ങനെയാണെന്നും തലച്ചോര്‍ കോശങ്ങള്‍ വിവരങ്ങള്‍ സംഭരിയ്‌ക്കുന്നതെങ്ങനെയെന്നും ഇതിന്റെ സഹായത്തോടെ കണ്ടെത്താന്‍ കഴിയുമെന്നാണ്‌ കരുതപ്പെടുന്നത്‌.

പുതിയ യന്ത്രമനുഷ്യന്‍ പ്രവര്‍ത്തിയ്‌ക്കുന്നത്‌ സ്വന്തം തലച്ചോറിന്റെ സഹായത്തോടെയാണെന്നും മനുഷ്യനോ കമ്പ്യൂട്ടറുകളോ ഇതിനെ നിയന്ത്രിയ്‌ക്കുന്നില്ലെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

ഒരു വസ്‌തുക്കളിലും തട്ടാതെ ചുറ്റുവട്ടത്ത്‌ സ്വതന്ത്രമായി സഞ്ചരിയ്‌ക്കാനും ഈ ജൈവയന്ത്രമനുഷ്യന്‌ സാധിയ്‌ക്കുന്നുണ്ട്‌.

പരിസരങ്ങളില്‍ സഞ്ചരിയ്‌ക്കുമ്പോള്‍ ഗവേഷകര്‍ ആദ്യം പ്രത്യേക തരം സിഗ്നലുകള്‍ നല്‌കുകയും പിന്നീട്‌ വീണ്ടും അതെ സാഹചര്യം വീണ്ടും അഭിമുഖീകരിയ്‌ക്കേണ്ടി വരുമ്പോള്‍ പഴയ കാര്യങ്ങളോര്‍ത്തെടുത്ത് ഇത് പ്രതികരിയ്‌ക്കും.

ഇതിലൂടെ ഓര്‍മ്മ എങ്ങനെ പ്രവര്‍ത്തിയ്‌ക്കുന്നുവെന്ന്‌ മനസ്സിലാക്കാമെന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിയ്‌ക്കുന്ന റീഡിംഗ്‌ സര്‍വകലാശാലയിലെ സൈബര്‍നെറ്റിക്‌സ്‌ പ്രഫസര്‍ കെവിന്‍ വാര്‍വിക്‌ പറഞ്ഞു.

മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും മസ്‌തിഷ്‌ക പഠനത്തിന്‌ ജൈവയന്ത്രമനുഷ്യന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+