അഹമ്മദാബാദ് സ്‌ഫോടനം: മലയാളിയടക്കം എട്ട് പേര്‍ പിടിയില്‍
മുംബൈ: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് സിമി പ്രവര്‍ത്തകരായ എട്ടു പേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായതായി സൂചന.
സംഘത്തില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനങ്ങളുടെ സൂത്രധാരനെന്ന് കരുതപ്പെടുന്ന അബ്ദുള്‍ വാസിറും പിടിയിലായിട്ടുണ്ടെന്നാണ് സൂചന.
എട്ടംഗ സംഘത്തെ ഉത്തര്‍പ്രദേശിലെ അസംഘട്ടില്‍ നിന്നാണ് അറസ്‌റ്റു ചെയ്‌തത്. സ്‌ഫോടനം നടക്കുന്നതിന് മുമ്പ് സംഘം വഡോദര, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഇവര്‍ യോഗം ചേര്‍ന്നിരുന്നു.
കേരളം, മഹാരാഷ്ട്ര, കര്‍ണാടകം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. അഹമ്മദാബാദില്‍ യൂനുസ് എന്ന സിമി പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു ഇവര്‍ യോഗം ചേര്‍ന്നതെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ 16 സ്‌ഫോടനങ്ങളും അബ്ദുള്‍ വാസിറാണ് ആസൂത്രണം ചെയ്‌തത്. സ്‌ഫോടക വസ്‌തുക്കള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും സംഘടിപ്പിച്ച് ഇവിടെ കൊണ്ട് വന്ന കൂട്ടിയോജിപ്പിയ്‌ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ജൂലായ് 26ന് നടന്ന് അഹമ്മദാബാദ് സ്‌ഫോടന പരമ്പരയില്‍ 57 പേര്‍ മരിച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികം താമസിയാതെ പുറത്തു വിടുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications