ബിസ്‌കറ്റ് ചോദിച്ച മകനെ അമ്മ കുത്തിക്കൊന്നു
ഹൗറ: ബിസ്‌കറ്റ് ആവശ്യപ്പെട്ട് വാശിപിടിച്ച മകനെ അമ്മ കുത്തിക്കൊന്ന് തടാകത്തിലെറിഞ്ഞു. ബംഗാളിലെ ഹൗറ ജില്ലയിലെ ദുംജൂറിലാണ് സംഭവം നടന്നത്.
പച്ചക്കറിക്കച്ചവടക്കാരനായ തപസ് മാജിയുടെ ഭാര്യ സബിത(32) അഞ്ചുവയസ്സുള്ള മകന്‍ സുമനെ കുത്തിക്കൊന്ന് തടാകത്തിലെറിഞ്ഞത്. തപസ്-സബിത ദമ്പതികള്‍ക്ക് 12ഉം 8ഉം വയസ്സുള്ള മറ്റ് രണ്ട് ആണ്‍മക്കളുണ്ട്. അവര്‍ മകാര്‍ദഹയില്‍ അമ്മാവന്റെ വീട്ടിലാണ് താമസിക്കുന്നത്.
ബുധനാഴ്‌ച വൈകീട്ട് സബിത സുമനെ വീട്ടിലാക്കി കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പോയി. സബിത തിരിച്ചെത്തിയപ്പോള്‍ സുമന്‍ ബിസ്‌കറ്റിന് ആവശ്യപ്പെട്ടു. എന്നാല്‍ സബിത ബിസ്‌കറ്റ് നല്‍കിയില്ല. ബിസ്‌കറ്റ് കിട്ടിയേ മതിയാകൂ എന്ന് പറഞ്ഞ് സുമന്‍ വാശി പിടിച്ച് കരയാന്‍ തുടങ്ങി.
ക്ഷുഭിതയായ സബിത കയ്യില്‍ക്കിട്ടിയ കത്തിയെടുത്ത് മകനുനേരെയെറിഞ്ഞു. മുറിവേറ്റ് രക്തം വാര്‍ന്ന് നിലത്തുവീണ മകനെ വീണ്ടും കത്തികൊണ്ട് കുത്തി സബിത മരണം ഉറപ്പിച്ചു. പിന്നീട് മകന്റെ ശരീരം ഒരു കിലോമീറ്റര്‍ അകലെയുള്ള തടാകത്തില്‍ കൊണ്ടുപോയി എറിഞ്ഞു.
തിരിച്ചുവന്ന് കൊലയ്‌ക്കായി ഉപയോഗിച്ച കത്തി എടുത്ത് മുറിയില്‍ ഒളിപ്പിച്ചുവച്ചു. സംഭവം നടക്കുമ്പോള്‍ സബിതയുടെ ഭര്‍ത്താവ് വെളിയിലായിരുന്നു. തടാകത്തില്‍ മൃതശരീരം ഉപേക്ഷിച്ച് വന്നശേഷം സബിത ഭര്‍ത്താവിനെയും അയല്‍ക്കാരെയും വിളിച്ചു യഥാര്‍ത്ഥ സംഭവം മറച്ചുവച്ച് മകന്‍ തന്റെ വിരല്‍ മുറിച്ചെന്നും മരുന്നുവാങ്ങാന്‍ പോയി തിരിച്ചുവന്നപ്പോള്‍ മകനെ വീട്ടില്‍ കാണുന്നില്ലെന്നും കള്ളം പറഞ്ഞു.
എന്നാല്‍ വീടിന്റെ തറയില്‍ രക്തക്കറ പുരണ്ടിരിക്കുന്നത് കണ്ട അയല്‍വാസികളില്‍ സംശയം ജനിച്ചു. ഉടന്‍തന്നെ അവര്‍ പൊലീസിനെ വിവരമറിയിച്ചു. ഇവര്‍ സബിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിനിടെ മകനെ കൊന്ന് തടാകത്തിലെറിഞ്ഞ കാര്യം സബിത പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് തപസ് സബിതയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്‌തു. വ്യാഴാഴ്‌ചയാണ് സുമന്റെ ശരീരം തടാകത്തില്‍ നിന്നും കണ്ടെടുത്തത്.












Click it and Unblock the Notifications