Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി?

Manmohan Singhദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിങ്‌ തന്നെയാകും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെന്ന്‌ സൂചന.

ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മന്‍മോഹന്‍തന്നെയായിരിക്കും പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെന്ന്‌ സൂചിപ്പിക്കുന്നതരത്തിലുള്ള മറുപടിയാണ്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നല്‍കിയത്‌.

എഐസിസി ആസ്ഥാനത്ത്‌ പതാക ഉയര്‍ത്തിയ ശേഷം അടുത്ത വര്‍ഷവും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്‌ മന്‍മോഹന്‍ സിങ്‌ തന്നെയായിരിക്കുമോ എന്നാണ്‌ മാധ്യമപ്രവര്‍ത്തകര്‍ സോണിയയോട്‌ ചോദിച്ചത്‌. എന്തുകൊണ്ടില്ല തീര്‍ച്ചയായും കാണും എന്നായിരുന്നു സോണിയയുടെ പ്രതികരണം.

ചുവപ്പു കോട്ടയില്‍ അഞ്ചാം വര്‍ഷവും പതാക ഉയര്‍ത്താന്‍ മന്‍മോഹന്‌ കഴിഞ്ഞത്‌ കോണ്‍ഗ്രസിന്റെ നേട്ടമാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന അവസരത്തില്‍ സോണിയയുടെ ഈ മറുപടി രാഷ്ട്രീയ നിരീക്ഷകര്‍ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+