ഗുല്‍ഷന്‍കുമാര്‍ കൊലക്കേസ്: ഷാരൂഖ് സാക്ഷി പട്ടികയില്‍
മുംബൈ: പ്രശസ്‌ത സംഗീത സംവിധായകനായിരുന്ന ഗുല്‍ഷന്‍ കുമാര്‍ വെടിയേറ്റ കൊല്ലപ്പെട്ട കേസില്‍ ഷാരൂഖും സല്‍മാനും അടക്കമുള്ള മുന്‍ നിര ബോളിവുഡ് താരങ്ങളുടെ പേരുകള്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇവര്‍ക്ക് പുറമെ ആദിത്യ പഞ്ചോലി, ജാക്കി ഷ്‌റോഫ്, ചുങ്കി പാണ്ഡെ, പൂജാ ഭട്ട് തുടങ്ങിയവരുടെ പേരുകളും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
19 പ്രതികളുള്‍പ്പെട്ട ഗുല്‍ഷന്‍ കുമാര്‍ കൊലക്കേസില്‍ 18 പേരെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ കേസിലുള്‍പ്പെട്ട കുറച്ചു പേരെ കോടതി സംശയത്തിന്റെ അനുകൂല്യം നല്‌കി വിട്ടയച്ചിരുന്നു.
പിന്നീട് കേസന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായിരുന്നെങ്കിലും 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ അബ്ദുള്‍ ഖയാം ഷെയ്‌ഖ് പിടിയിലായതോടെ ഗുല്‍ഷന്‍കുമാര്‍ കേസ് സജീവമാകുകയായിരുന്നു.
കേസില്‍ ഷാരൂഖ് ഉള്‍പ്പടെയുള്ള താരങ്ങള്‍ കോടതിയില്‍ ഹാജരാവേണ്ടി വരുമെന്നാണ് സൂചന. 1997 ഓഗസ്‌റ്റ് 12ന് മുംബൈയിലെ ജൂഹുവിനടുത്തുള്ള ജീതേശ്വര്‍ മഹാദേവ് ക്ഷേത്രത്തിന് മുമ്പില്‍ വെച്ച് ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications