ജാതിക്കെതിരെയുള്ള സമരം വര്‍ഗ സമരത്തിന്റെ ഭാഗം: കാരാട്ട്
കൊച്ചി: ജാതി വ്യവസ്ഥക്കെതിരെയുള്ള സമരം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കൊച്ചിയില്‍ സിപിഎം സംഘടിപ്പിച്ച പട്ടിക ജാതി കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വ്യവസ്ഥ ഇല്ലാതാക്കുകയെന്നത് പൂര്‍ത്തീകരിയ്‌ക്കാനാവാത്ത കടമയായി ബാക്കി നില്‌ക്കുകയാണ്. പട്ടിക ജാതി പട്ടിക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ജാതിയുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിന്നതു കൊണ്ടാണ് ഇടത് സര്‍ക്കാര്‍ ഭൂപരിക്ഷ്‌ക്കരണം നടപ്പാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വകാര്യ മേഖലയിലും പട്ടിക ജാതിക്കാര്‍ക്ക് സംവരണം നല്‌കുകയെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ആഗോളീകരണ-ഉദാരവത്‌കരണ നയങ്ങള്‍ ഏറ്റവുമധികം ബാധിച്ചത് ദളിത് വിഭാഗങ്ങളെയാണ്. സര്‍ക്കാരിന്റെയും മറ്റുള്ളവരുടെയും പക്കലുള്ള മിച്ചഭൂമി പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ നിലാപടെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ദളിത് വിഭഗങ്ങള്‍ക്കിടെ നഷ്ടപ്പെട്ട മേധാവിത്വം ജാതി രാഷ്ട്രീയത്തിലൂടെ തിരിച്ചു പിടിയ്‌ക്കാനാണെന്ന ആരോപണങ്ങള്‍ക്ക് വില കല്‌പിയ്‌ക്കാതെയാണ് സിപിഎം പട്ടിക ജാതി കണ്‍വെന്‍ഷനുമായി മുന്നോട്ടു പോകുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications