കടലക്കറിയില്‍ നിന്നും വിഷബാധ: രണ്ടു വയസ്സുകാരി മരിച്ചു
മലപ്പുറം: ജില്ലയിലെ എടക്കര പോത്തുകല്ലില്‍ വീട്ടിലുണ്ടാക്കിയ കടലക്കറിയില്‍ നിന്ന് വിഷബാധയേറ്റ പെണ്‍കുട്ടി മരിച്ചു.
ആക്കപ്പറമ്പില്‍ സുള്‍ഫിക്കറിന്റെ മകള്‍ ജസ്‌ന (രണ്ട്) ആണ് മരിച്ചത്. വീട്ടിലെ എട്ടു പേരെ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
വെള്ളിയാഴ്‌ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച കുടുംബാംഗങ്ങള്‍ 12 മണിയോടെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ജസ്‌നയടക്കമുള്ളവരെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിയ്‌ക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications