Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസന വിരുദ്ധനെന്ന ആരോപണം കണ്ണടച്ച്‌ ഇരുട്ടാക്കല്‍: വിഎസ്‌

VS Achuthanandanകൊച്ചി: റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിന്റെ പുരോഗതിയല്ല വികസനത്തിന്റെ അളവുകോലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

വല്ലാര്‍പാടം പദ്ധതിയ്‌ക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ കൈമാറ്റച്ചടങ്ങ്‌ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന്‌ ചിലര്‍ ആരോപിക്കുന്നു.

ഇത്തരക്കാരുടെ കണ്ണടച്ചാല്‍ ഇരുട്ടാകില്ല. അവരുടെ വാദത്തിന്‌ മറുപടിയാണ്‌ വല്ലാര്‍പാടം. സ്‌മാര്‍ട്‌സിറ്റി, വിഴിഞ്ഞം പദ്ധതികള്‍.നാടിന്റെ വികസനത്തിനായി സമഗ്രപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്‌- വിഎസ്‌ പറഞ്ഞു.

പദ്ധതി പ്രദേശത്തേയ്‌ക്കുള്ള റോഡ്‌ നിര്‍മ്മാണത്തിന്‌ ഏറ്റെടുത്ത ഭൂമി ദേശീയപാതാ വികസന കോര്‍പ്പറേഷനും റയില്‍വേ വികസനത്തിനുള്ള ഭൂമി റെയില്‍വേ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയ്‌ക്കും കൈമാറി.

വല്ലാര്‍പാടം പദ്ധതിയ്‌ക്കുവേണ്ടി ഭൂമിനല്‍കിയവര്‍ക്ക്‌ പകരം ഭൂമിയും പട്ടയവും മുഖ്യമന്ത്രി നല്‍കി. മന്ത്രിമാരായ എം വിജയകുമാര്‍, മോന്‍സ്‌ ജോസഫ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+