Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചണ്ഡ നേപ്പാളിന്റെ ആദ്യ പ്രധാനമന്ത്രി

Prachandaകാഠ്‌മണ്ഡു: ഏറെ നാള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു ശേഷം പുതുതായി രൂപീകൃതമായ നേപ്പാള്‍ റിപ്പബ്‌ളിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായി പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ മത്സരിച്ച മുന്‍ പ്രധാനമന്ത്രി കൂടിയായ ഷേര്‍ ബഹാദൂര്‍ ദ്യൂബയ്‌ക്ക്‌ 113 വോട്ട്‌ മാത്രമെ ലഭിച്ചുള്ളൂ.

ഏപ്രില്‍ പത്തിന്‌ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മാവോയിസ്‌റ്റുകള്‍ വന്‍ വിജയം നേടിയതോടെ പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു.

ഇതിനിടെ പ്രസിഡന്റ്‌ സ്ഥാനത്തേക്കുണ്ടായ മത്സരമാണ്‌ നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചത്‌.

മാവോയിസ്‌റ്റ്‌ ഭീഷണികളെ തുടര്‍ന്ന്‌ അടച്ചു പൂട്ടിയിരുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തനമാരംഭിയ്‌ക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിയ്‌ക്കുമെന്ന്‌ പ്രചണ്ഡ പറഞ്ഞു. രാജ്യത്തെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ പ്രചണ്ഡ ഇക്കാര്യം വ്യക്തമാക്കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+