ഇന്ത്യന്‍ മുജാഹിദീന്‍ സിമിയുടെ അപരനാമമാണെന്ന് പൊലീസ്
അഹമ്മദാബാദ്: ഇന്ത്യന്‍ മുജാഹിദീന്‍ എന്നത് നിരോധിത സംഘടനയായ സിമിയുടെ മറ്റൊരു പേരാണെന്ന് ഗുജറാത്ത് ഡിജിപി പിസി പാണ്ഡെ.
സിമി എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതിയാല്‍ അതിലെ ആദ്യത്തെ എസ് അവസാനത്തെ ഐ എന്നീ അക്ഷരങ്ങള്‍ മാറ്റിയാല്‍ ഇന്ത്യന്‍ മുജീഹിദീന്‍ എന്നതിന്റെ ചുരുക്കെഴുത്തായ ഐഎം എന്നവാക്കാണ് കിട്ടുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സിമിയെന്ന വാക്കിന്റെ അവസാനത്തെ അക്ഷരം മാറ്റിയാല്‍ സിം എന്ന വാക്കാണ് ലഭിക്കുക. അക്രമങ്ങള്‍ ആസൂത്രണം ചെയ്യുക എന്നത് ഈ വാക്കുകൊണ്ടാണ് സിമി സൂചിപ്പിച്ചിരുന്നതെന്നും നിരോധനത്തെത്തുടര്‍ന്ന് 2005 മുതലാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന രഹസ്യപേര് സ്വീകരിച്ചതെന്നും പാണ്ഡെ പറഞ്ഞു.
വാഗമണ്ണില്‍ സിമി ക്യാംപ് നടന്നു
കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ 2007ഡിസംബറില്‍ സിമി പ്രവര്‍ത്തകര്‍ പരിശീലനം നടത്തിയിരുന്നതായി ഗുജറാത്ത് പൊലീസ് അറിയിച്ചു.
കോലാഹലമേട്ടില്‍ നടന്ന പരിശീലനക്യാമ്പില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, കര്‍ണാടകം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം പേര്‍ക്ക് കമാന്റോ പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
സ്‌ഫോടക വസ്‌തക്കള്‍ കൈകാര്യം ചെയ്യുക, പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, തുടങ്ങിയകാര്യങ്ങളിലാണ് അന്ന് പരിശീലനം നടന്നതെന്നാണ് സൂചന.
അഹമ്മദാബാദ് സ്‌ഫോടനത്തിന് മുമ്പ് വഡോദരയിലും കേരളത്തില്‍ എറണാകുളത്തിനടുത്തുള്ള രഹസ്യകേന്ദ്രത്തിലും സമിപ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്നിരുന്നുവെന്നും ഗുജറാത്ത് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ് സ്‌ഫോടനത്തിനുള്ള അന്തിമ പദ്ധതി തയ്യാറാക്കിയത് ഈ യോഗങ്ങളിലാണെന്നും പൊലീസ് വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications