കേരളത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് വിഎസ്
ഗുരുവായൂര്‍: സാംസ്‌കാരികമായി ഉയരുകയും ശാസ്‌ത്ര സാങ്കേതിക രംഗത്ത് ഇത്രയേറെ മുന്നേറ്റമുണ്ടാവുകയും ചെയ്‌തിട്ടും കേരളം ഇന്നും ജാതി സമ്പ്രദായങ്ങളുടെ പിടിയിലാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ഗുരുവായൂരില്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ മന്ദിരം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയിത്തവും മറ്റ് അനാചാരങ്ങളും ഏറെക്കുറെ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും ജാതി സമ്പ്രദായം ശക്തമായി തുടരുന്നത് ലജ്ജാകരമാണ്. ഏറ്റവും പിന്തിരിപ്പനും ജീര്‍ണ്ണത നിറഞ്ഞതുമാണ് ജാതി സമ്പ്രദായം.
പത്രത്തിലെ വൈവാഹിക കോളങ്ങള്‍ നോക്കിയാല്‍ ജാതി എത്രത്തോളം നിലനില്‍ക്കുന്നുവെന്ന് മനസ്സിലാകും. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗനമ കാഴ്‌ചപ്പാടുകള്‍ വിശ്വാസികളുള്‍പ്പെടെ എല്ലാവരും ഉള്‍ക്കൊള്ളണം- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ദേശീയ പ്രസ്‌താനവും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരങ്ങളുടെ സ്വാധീനം അവിസ്‌മരണീയമാണ്. കെ കേളപ്പനും കെപി കേശവമേനോനും പി കൃഷ്‌ണപിള്ളയും എകെജിയുമടക്കമുള്ളവരാണ് ക്ഷേത്രപ്രവേശന സത്യഗ്രഹം നയിച്ചത്.
ഗുരുവായൂര്‍ സത്യഗ്രഹവും വൈക്കം സത്യഗ്രഹവും കേരളത്തിന്റെ പുരോഗതിയ്‌ക്ക് അടിസ്ഥാനമിട്ടു. ഇത്രയൊക്കെ വിപ്ലവങ്ങള്‍ നടന്ന കേരളത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമൂഹികമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടാവാത്തത് ലജ്ജാകരമാണ്- വിഎസ് ആവര്‍ത്തിച്ചു.












Click it and Unblock the Notifications