എന്‍സിപി ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് മുരളീധരന്‍
തിരുവനന്തപുരം: എന്‍സിപി ഏതെങ്കിലും കക്ഷിയില്‍ ലയിക്കുമെന്ന് ആരും സ്വപ്‌നം കാണേണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ മുരളീധരന്‍. എന്‍സിപിയുടെ ഇടതുനയം തിരുത്തുകയോ ഇടതുമുന്നണി എന്ന ആശയത്തില്‍ ഇതുവരെ വെള്ളം ചേര്‍ക്കുകയോ ചെയ്‌തിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
എന്‍സിപി തിരുവനന്തപുരം ബൂത്ത് പ്രസിഡന്റ്‌മാരുടെ കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരളീധരന് സീറ്റി കിട്ടാന്‍ വേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നുള്ള പ്രചാരണം ശരിയല്ല. എന്‍സിപിയ്‌ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ അനുയോജ്യരായവരെ തിരഞ്ഞെടുക്കും.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആരെങ്കിലുമായി സഖ്യം വേണോ ധാരണ വേണോ എന്നുള്ള കാര്യങ്ങള്‍ ദേശീയ നേതൃത്വാമണ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും എന്‍സിപി മാറ്റി നിര്‍ത്തിയിട്ടില്ല.
എന്‍സിപിയ്‌ക്ക് കോണ്‍ഗ്രസ് ബന്ധം പറയുന്ന കേരളത്തിലെ ഇടതുപക്ഷം പിസി തോമസിനെ ഒപ്പം നിര്‍ത്തുന്നത് വിരോധാഭാസമാണ്. സംസ്ഥാന സര്‍ക്കാറിന്റെ തെറ്റുകളെ വിമര്‍ശിക്കുന്നത് തെറ്റാണോ. വരുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പ് പറയാന്‍ രണ്ടുമുന്നണികള്‍ക്കുമാവില്ല. ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി എന്‍സിപിയ്‌ക്കുണ്ട്-അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications