Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കില്ല: ആന്റണി

AK Antonyദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി. വികസനകാര്യത്തില്‍ താല്‍പര്യമെടുക്കുന്നത്‌ സ്ഥാനാര്‍ത്ഥ്വിത്വത്തില്‍ കണ്ണുവച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തില്‍ എനിക്ക്‌ രാഷ്ട്രീയമില്ല. അമിതമായി രാഷ്ട്രീയം കളിച്ചു നശിച്ച സംസ്ഥാനമാണ്‌ കേരളം. പ്രതിരോധമന്ത്രിയായിരിക്കുമ്പോഴും നേരത്തേ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നപ്പോഴും വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

വികസനകാര്യത്തിലുള്ള നിലപാട്‌ പാര്‍ട്ടിയ്‌ക്കും ബാധകമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ താന്‍ സംസാരിക്കുന്നത്‌ എ.കെ ആന്റണിയെന്ന നിലയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തിരഞ്ഞെടുപ്പും വികസനവുമായി ബന്ധമില്ല. വികസനം തുടര്‍പ്രക്രിയയാണ്‌. സര്‍ക്കാരുകള്‍ മാറിമാറിവരും. വികസനകാര്യത്തില്‍ എനിക്ക്‌ കേരളവുമായി തര്‍ക്കമില്ല. വികസനത്തെ സംബന്ധിച്ച എന്റെ നിലപാട്‌ ഒരിക്കലും മാറിയിട്ടില്ല. വികസനത്തിനായി ഇനിയും ആവുന്നതൊക്കെ ചെയ്യും- ആന്റണി പറഞ്ഞു.

ആന്റണിയുടെ സ്ഥാനാര്‍ത്ഥ്വിത്വവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴണ്‌ താന്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവില്ലെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചത്‌. തൃശൂരില്‍നിന്ന്‌ ഉച്ചയൂണ്‌ കഴിച്ചപ്പോഴും കോട്ടയത്ത്‌ ഒരു ദിവസം താമസിച്ചപ്പോഴും ഇത്തരത്തില്‍ സംസാരമുണ്ടായതായി ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+