ദേര ബാബ സന്ദര്‍ശകയെ മാനഭംഗപ്പെടുത്തി
ഫഗ്‌വാര: സിഖ് മതത്തിലെ ദേര വിഭാഗത്തിന്റെ പ്രാദേശിക തലവന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. ജമല്‍പൂരിനടുത്ത ദുധാദാരി ദേരയുടെ ബാബ കുല്‍ദീപ്‌റാം എന്ന ബാബാ മങ്കുവാണ് ദേരയില്‍ പ്രാര്‍ത്ഥയ്‌ക്കെത്താറുള്ള സ്‌ത്രീയുടെ പരാതിയില്‍ പിടിയിലായത്.
ആരാധനാലയത്തില്‍ പതിവായി സന്ദര്‍ശനം നടത്താറുള്ള തന്നെ ശനിയാഴ്‌ച പ്രാര്‍ത്ഥനകഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യലഹരിയിലായിരുന്ന ബാബ പിന്തുടരുകയും വീട്ടില്‍ അതിക്രമച്ചുകയറി മാനഭംഗപ്പെടുത്തുകയും ചെയ്‌തുവെന്നാണ് സ്‌ത്രീയുടെ പരാതി.
ഭര്‍ത്താവമും മക്കളും ആ സമയത്ത് പുറത്തുപോയിരിക്കുകയായിരുന്നതിനാല്‍ വീട്ടില്‍ താന്‍ തനിച്ചായിരുന്നുവെന്നും സ്‌ത്രീയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ബാബയെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications