ഝാര്‍ഖണ്ഡില്‍ ഭരണ പ്രതിസന്ധി
ദില്ലി: ഝാര്‍ഖണ്ഡിലെ മധുകോഡ മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിന്‍വലിയ്‌ക്കാന്‍ ജെഎംഎം തീരുമാനിച്ചു.
തന്നെ മുഖ്യമന്ത്രിയാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ജെഎംഎം നേതാവ് ഷിബു സോറന്റെ ആവശ്യം കോഡ നിരസിച്ചതിനെ തുടര്‍ന്നാണ് പിന്തുണ പിന്‍വലിയ്‌ക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
ഞായറാഴ്ച റാഞ്ചിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ നിയമസഭാ കക്ഷിയോഗമാണ് പിന്തുണ പിന്‍വലിയ്‌ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ലോക്‌സഭയില്‍ വിശ്വാസ വോട്ടില്‍ പിന്തുണച്ചതിന് പകരമായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് വാഗ്‌ദാനം നല്‌കിയിരുന്നു. എന്നാലിക്കാര്യത്തില്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് ഒന്നും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ജെഎംഎം പിന്തുണ പിന്‍വലിച്ചത്.
ഇതോടെ 23 മാസം പ്രായമായ കോഡ മന്ത്രിസഭ ന്യൂനപക്ഷമാകുമെന്നുറപ്പായിട്ടുണ്ട്. 81 അംഗ നിയമസഭയില്‍ ജെഎംഎമ്മിന് 17 അംഗങ്ങളാണുള്ളത് സ്വതന്ത്രനായ മധുകോഡയെ ആര്‍ജെഡിയും കോണ്‍ഗ്രസും പുറത്തു നിന്നും പിന്തുണയ്‌ക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications