പന്തയം വച്ച് മൃതദേഹത്തിന്റെ തലയറുത്തയാള്‍ പിടിയില്‍
പുനെ: പന്തയം വച്ച് മോര്‍ച്ചറിയില്‍ക്കയറി മൃതദേഹത്തിന്റെ തലയറുത്തുമാറ്റിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഈ കേസ്.
ഷുഹൈബ് ഖാന്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായത്. വീടുകൊള്ളയടിച്ച കേസില്‍ പിടിയിലായ ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹത്തിന്റെ തലയറുത്ത സംഭവത്തിലുള്ള പങ്ക് വെളിപ്പെട്ടത്.
വീടുകൊള്ളയടിച്ചശേഷം രണ്ടു സഹായികള്‍ക്കൊപ്പം മദ്യപിച്ച ഇയാള്‍ അവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും മോര്‍ച്ചറിയില്‍ കയറി മൃതദേഹത്തിന്റെ തലയറുക്കുമെന്ന് പന്തയം വയ്‌ക്കുകയുണ്ടായി.
ഏപ്രില്‍ മൂന്നിന് സാസൂണ്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഷുഹൈബ് മോര്‍ച്ചറയല്‍ കയറി. അവിടെയുണ്ടായിരുന്ന ഒരു മൃതദേഹത്തിന്റെ തലയറുത്തെടുത്തു. പന്തയം വച്ച കൂട്ടുകാര്‍ക്കടുത്തതെത്തി തല കാണിച്ചശേഷം അത് സമീപമുണ്ടായിരുന്ന കനാലില്‍ പേക്ഷിച്ചു.
ഇതിനിടെ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ തലയില്ലാത്ത മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ സംഭവം വിവാദാമായി. പിന്നീട് പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തിനിടെ കനാലില്‍ നിന്നും മൃതദേഹത്തിന്റെ തല കണ്ടെത്തിയതാണ് വഴിത്തിരിവായത്.












Click it and Unblock the Notifications