എന്‍സിപി ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു
തിരുവനന്തപുരം: സിപിഎമ്മിന്റെ കൈരളിയ്‌ക്കും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ജയ്‌ഹിന്ദിനും പിന്നാലെ എന്‍സിപിയും ടെലിവിഷന്‍ ചാനല്‍ ആരംഭിയ്‌ക്കുന്നു.
ടെലിവിഷന്‍ ചാനലായ ജനപ്രിയ കമ്മ്യൂണിക്കേഷന്‍സിന്റെ ഓഫീസും ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉത്‌ഘാടനവും എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍ നിര്‍വഹിച്ചു.
ചാനലിന്റെ 49 ശതമാനം ഓഹരി പൊതു ജനങ്ങളില്‍ നിന്ന് സമാഹരിയ്‌ക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
എന്‍സിപിയുടെ സന്ദേശം അതെപടി ജനങ്ങളിലെത്തിയ്‌ക്കുകയാണ് ചാനലിന്റെ ലക്ഷ്യം. നിലവിലുള്ള മാധ്യമങ്ങള്‍ അവരവരുടെ താത്‌പര്യ പ്രകാരമാണ് വാര്‍ത്തകള്‍ നല്‌കുന്നത്
. മുന്നണി പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ദേശീയ പാര്‍ട്ടിയായതിനാല്‍ ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications