സിസ്‌റ്റര്‍ അഭയ കൊലപ്പെട്ടതുതന്നെയെന്ന് സിബിഐ
കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതുതന്നെയാണെന്ന് സിബിഐ. എന്നാല്‍ കൊലപാതകികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അന്വേഷണോദ്യോഗസ്ഥരായ എസ്‌പി ആര്‍.എ കൃഷ്‌ണ, ഡിവൈഎസ്‌പി ആര്‍.കെ അഗര്‍വാള്‍ എന്നിവരാണ് തിങ്കളാഴ്‌ച കോടതിയില്‍ ഹാജരായത്. നാര്‍കോ അനാലിസിസ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വൈദികരെ ചോദ്യം ചെയ്യുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ ആത്മാര്‍ത്ഥമായും ശ്രമിക്കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
നാര്‍കോ അനാലിസിസ് നടത്തിയപ്പോള്‍ മലയാളികളും ഉണ്ടായിരുന്നു. ഇതിന്റെ ശരിയായ സിഡി തന്നെയാണ് നേരത്തേ കോടതിയില്‍ ഹാജരാക്കിയത്- ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാര്‍കോ പരിശോധനയുടെ ചോദ്യാവലി പുറത്തുവിടരുതെന്നും സിബിഐയെ സംശയത്തില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നേരത്തേ ഹാജരാക്കിയ നാര്‍കോ അനാലിസിസ് സിഡികള്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. നാര്‍കോ അനാലിസിസ് നടത്തിയ രീതിയെക്കുറിച്ച് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു.
അതേ ദിവസം തന്നെയാണ് ഇതിനുള്ള വിശദീകരണങ്ങള്‍ നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചത. വാദം കേള്‍ക്കല്‍ ചൊവ്വാഴ്‌ചയും തുടരുമെന്ന് കോടതി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications