സര്‍ക്കാരിനെതിരെ വീണ്ടും ഇടയലേഖനം
കോട്ടയം: ഒരിടവേളയ്‌ക്കു ശേഷം സര്‍ക്കാരിനെതിരെ ക്രിസ്‌ത്യന്‍ അതിരൂപത ഇടയലേഖനമിറക്കി. ചങ്ങനാശ്ശേരി അതിരൂപതയാണ് ഞായറാഴ്‌ച സര്‍ക്കാരിനെതിരെ പള്ളികളില്‍ ഇടയ ലേഖനം വായിച്ചത്.
നിരീശ്വര വാദികളായവര്‍ സഭയ്‌ക്കുള്ളില്‍ നുഴഞ്ഞ് കയറുന്നത് തടയണമെന്ന് ലേഖനം പറയുന്നു. ദൈവനിഷേധം അക്രമവും പ്രോത്സാഹിപ്പിയ്‌ക്കുന്നതാണ് ഏഴാം ക്ലാസിലെ പാഠപുസ്‌തകം.
സംസ്ഥാനമൊട്ടാകെ എതിര്‍പ്പുയര്‍ന്നിട്ടും പുസ്‌തകം പിന്‍വലിയ്‌ക്കാത്തത് സര്‍ക്കാരിന്റെ സേച്ഛാധിപത്യം നടപ്പാക്കാനാണെന്നും സഭയും രാഷ്ട്രീയവും എന്ന തലക്കെട്ടോടെ പുറത്തിറക്കിയ ഇടയ ലേഖനത്തിലുണ്ട്.
പാഠപുസ്‌തക സമരവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് അധ്യാപകന്‍ കൊല്ലപ്പെട്ടതോടെ ശക്തി ക്ഷയിച്ച സമരം വീണ്ടും സജീവമാക്കാനാണ് ഇടയലേഖനമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications