പരിഭാഷ: അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടായേക്കും
തിരുവനന്തപുരം: ഏഴാം ക്ലാസിലെ സാമൂഹ്യപാഠം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നാല് കോളെജ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ.
പരിഭാഷയില്‍ വന്‍ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്നാണ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്സിഇആര്‍ടി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരിയ്‌ക്കുന്നത്.
വിദഗ്‌ദ്ധ സമിതി ഇംഗ്ലീഷ് പരിഭാഷ പിന്‍വലിയ്‌ക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‌കുകയും ഇത് പ്രകാരം പാഠപുസ്‌തകം പിന്‍വലിയ്‌ക്കുകയും ചെയ്‌തിരുന്നു.
ഈ നാല് അധ്യാപകരെയും പാഠ്യപദ്ധതി രൂപവത്‌ക്കരണം പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനും ഒരു ഇന്‍ക്രിമെന്റ് തടയാനുമാണ് ശുപാര്‍ശയുള്ളത്.
ഇതിനിടെ പുതുതായി തയ്യാറാക്കിയ ഏഴാം ക്ലാസ് പാഠപുസ്‌തകത്തിന്റെ അച്ചടി ഉടന്‍ ആരംഭിയ്‌ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications