യജമാനന്റെ മൃതദേഹത്തിന് നായ കാവല്‍ നിന്നു
സാന്‍ഫ്രാന്‍സിസ്‌കോ: ആത്മഹത്യ ചെയ്‌ത യജമാനന്റെ മൃതദേഹത്തിന് ആറാഴ്‌ചയോളം നായ കാവല്‍ നിന്നു. കൊളറാഡോയിലെ വിദൂര പ്രദേശമായ പുല്‍മേടിലാണ് സംഭവമെന്ന് ഡെന്‍വര്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.
മരണത്തിന് ശേഷവും യജമാനനെ പിരിയാന്‍ കൂട്ടാക്കാത്ത കാഷ് എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ എലികളെയും മുയലുകളെയും ആഹാരമാക്കിയാണ് ജീവന്‍ നിലനിര്‍ത്തിയത്.
കാണാതായ കന്നുകാലികളെ അന്വേഷിച്ചെത്തിയ ഒരാളാണ് നായയുടെ ഉടമയായ ജേക് ബേയ്‌സിഞ്ചറെ (25) ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ 28 മുതല്‍ ഇയാളെ കാണാതായിരുന്നു. തലയ്‌ക്ക് സ്വയം വെടിവെച്ചാണ് ജേക്ക് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടണ്ട്.
ഇത്രയും നാളും മൃതദേഹം ഭക്ഷണമാക്കാനെത്തിയ ജന്തുക്കളെ കാഷ് ആട്ടിയോടിച്ചുവെന്നാണ് കരുതപ്പെടുന്നത്.
കാഷ് നല്ല നായയാണ്. അവള്‍ കൂടെയുണ്ടാകുമെങ്കില്‍ ജേക്കിന് സഹായകമാകുമെന്നെനിക്ക് ഉറപ്പായിരുന്നുവെന്ന് ജേക്കിന്റെ ഭാര്യയായ സാറ ബേയ്‌സിഞ്ചര്‍ പറഞ്ഞു. ഭര്‍ത്താവിനെ തേടിയുള്ള അന്വേഷണത്തിന് അവസാനമായല്ലോയെന്നും അവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications