Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിന്പിക്സ്: സന്ദര്‍ശകര്‍ക്ക് സൗജന്യ കോണ്ടം

Olympic 2008ബെയ്‌ജിങ്‌: സുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി ബാധ തടയുന്നതിനായി ബെയ്‌ജിങിലും ഒളിമ്പിക്‌സിന്‌ ആതിഥേയത്വം വഹിക്കുന്ന മറ്റ്‌ നാല്‌ നഗരങ്ങളിലുമായി അധികൃതര്‍ 400,000 കോണ്ടം സൗജന്യമായി വിതരണം ചെയ്യുന്നു.

ത്രീസ്റ്റാര്‍ പദവിയ്‌ക്കും അതിന്‌ മുകളിലുമുള്ള 424 ഹോട്ടലുകളിലെ 90,000 മുറികളിലായി സൗജന്യ കോണ്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഒളിമ്പിക്‌സ്‌ കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുന്ന 119 ഹോട്ടലുകളും ഉള്‍പ്പെടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഒളിമ്പിക്‌ കമ്മിറ്റി അധികൃതരും ഒളിമ്പിക്‌ സംഘാടകരും ഉള്‍പ്പെടെയുള്ള ആളുകള്‍ ഈ ഹോട്ടലുകളിലാണ്‌ താമസിക്കുന്നത്‌.

ഇതു കൂടാതെ ഗുണമേന്മയേറിയ 100,000 കോണ്ടങ്ങള്‍ കായിക താരങ്ങളും സ്‌പോര്‍ട്‌സ്‌ അധികൃതരില്‍ച്ചിലരും താമസിക്കുന്ന ഗെയിംസ്‌ വില്ലേജിലെ ഹെല്‍ത്‌ ക്ലിനിക്കുകളിലൂടെയും വിതരണം ചെയ്യുന്നുണ്ട്‌. കോണ്ടം വിതരണം കൂടാതെ ബെയ്‌ജിങിലും മറ്റ്‌ 18 ജില്ലകളിലുമായുള്ള നാല്‍പത്‌ ക്ലിനിക്കുകളില്‍ സൗജന്യ എയ്‌ഡ്‌സ്‌ പരിശോധനയ്‌ക്കും കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

എയ്‌ഡ്‌സ്‌ വരാതിരിക്കുന്നതിനും തടയുന്നതിനുമുള്ള നിര്‍ദ്ദേങ്ങളടങ്ങിയ നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്‌. ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, ചൈനീസ്‌ ഭാഷകളാണ്‌ നോട്ടീസില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

കോണ്ടം, നോട്ടീസ്‌ എന്നിവ വിതരണം ചെയ്യുന്നതിനായി പരിശീലനം നേടിയ നൂറിലേറെ വളണ്ടിയര്‍മാരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. 180 കോളെജ്‌ വിദ്യാര്‍ത്ഥികളും 5000 കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുമാണ്‌ ഒളിമ്പിക്‌സിന്റെ പശ്ചാത്തലത്തില്‍ എയ്‌ഡ്‌സിനെതിരെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി യത്‌നിക്കുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+