മുഷറഫ് രാജ്യത്തെ അഭിസംബോധന ചെയ്യും
ഇസ്ലാമാബാദ്: പാകിസ്‌താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് പാക് ജനതയെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വക്താവ് റഷീദ് ഖുറേഷി അറിയിച്ചു.
ഇംപീച്ച്‌മെന്റ് ഒഴിവാക്കാനായി മുഷറഫ് പ്രസിഡന്റ് സ്ഥാനം രാജി വെയ്‌ക്കുമെന്നുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു മണിയ്‌ക്ക് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെങ്കിലും എന്താണദ്ദേഹം പറയാനഗ്രഹിയ്‌ക്കുന്നതെന്ന് തനിയ്ക്കറിയില്ല.
അതെ സമയം പ്രസിഡന്റ് രാജി വെച്ച് തിങ്കളാഴ്‌ച തന്നെ രാജ്യം വിടുമെന്നുള്ള വാര്‍ത്തകള്‍ വിഡ്‌ഢിത്തം മാത്രമാണെന്നും ഖുറേഷി പറഞ്ഞു.
ടെലിവിഷന്‍ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമം തടയാനായി പാകിസ്‌താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്.
അതിനിടെ മുഷറഫിനെ ചൊല്ലി ഒട്ടേറെ ഊഹാപോഹങ്ങളാണ് രാജ്യത്തിനകത്തും പുറത്തുമായി പ്രചരിയ്‌ക്കുന്നത്.
അഭിസംബോധനയില്‍ അദ്ദേഹം കുറ്റപത്രത്തിന് മറുപടി പറയുക മാത്രമേയുള്ളുവെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.
സൗദിയുടെ വിമാനം റാവല്‍പിണ്ടി വിമാനത്താവളത്തില്‍ കാത്ത് കിടക്കുന്നത് മുഷറഫിന് രാജ്യത്തിന് പുറത്ത് കടക്കാനെന്നുള്ള അഭ്യൂഹത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications