Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ബുദം: ഗൂഡി റിയാലിറ്റി ഷോയ്‌‌ക്കില്ല

മുംബൈ: ഗര്‍ഭാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ബിഗ്‌ ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ പതിപ്പില്‍ നിന്നും പിന്‍മാറാന്‍ ജെയ്‌ഡ്‌ ഗൂഡി തീരുമാനിച്ചു.

വംശീയാധിക്ഷേപ വിവാദത്തെ തുടര്‍ന്ന്‌ ബ്രിട്ടിനിലും ഇന്ത്യയിലും തനിയ്ക്കെതിരെയുയര്‍ന്ന ഉയര്‍ന്ന വിദ്വേഷം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഡി ഇന്ത്യന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്‌.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നടന്ന ബിഗ്‌ ബ്രദര്‍ ഷോയില്‍ ബോളിവുഡ്‌ താരം ശില്‍പാ ഷെട്ടിയെ വംശീയാധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന്‌ ഗൂഡിക്കെതിരെ ലോകമെങ്ങും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതെ സമയം ബോളിവുഡില്‍ തിളക്കം കുറഞ്ഞ്‌ വരികയായിരുന്ന ശില്‍പയ്‌ക്ക്‌ വിവാദം കൂടുതല്‍ പ്രശസ്‌തിയും താരമൂല്യവും നല്‌കി.

സംഭവത്തെ തുടര്‍ന്ന്‌ ഗൂഡിയുടെ പ്രതിച്ഛായ മങ്ങുകയും അവസരങ്ങള്‍ കുറയുകയും ചെയ്‌തിരുന്നു. ഇന്ത്യന്‍ ബിഗ്‌ ബ്രദറില്‍ പ്രത്യക്ഷപ്പെടുന്നതോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാമെന്നായിരുന്നു ഗൂഡി കരുതിയിരുന്നത്.

ഇത് കൂടാതെ ജനപ്രീതി വീണ്ടെടുക്കാനായി ഗൂഡി തനിയ്‌ക്ക്‌ ലഭിച്ച പ്രതിഫലത്തില്‍ നിന്നും 22.5 ലക്ഷം രൂപ ദില്ലിയിലെ ഒരു അനാഥ മന്ദിരത്തിന്‌ സംഭാവനയായും നല്‌കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+