അഹമ്മദാബാദ് സ്‌ഫോടനം യുഎസ് പൗരന്‍ രാജ്യം വിട്ടു
മുംബൈ: അഹമ്മദാബാദ് സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്നറിയിപ്പ് ഇ-മെയില്‍ സന്ദേശം അയച്ച വ്യക്തിയെന്ന് പോലീസ് സംശയിക്കുന്ന അമേരിക്കന്‍ പൗരനായ കെന്‍ ഹേവുഡ് ഇന്ത്യ വിട്ടു.
രാജ്യമെങ്ങും ബോംബ് ഭീഷണിയുള്ള സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാസന്നാഹങ്ങള്‍ തുടരുന്നതിനിടെ ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളം വഴിയാണ് ഹേവുഡ് ഇന്ത്യ വിട്ടത്.
ഹേവുഡിന് യാത്രാനുമതി ലഭിച്ചതിന് ദില്ലി പോലീസിനെയും ഇമിഗ്രേഷന്‍ അധികൃതരെയുമാണ് മുംബൈ പോലീസ് കുറ്റപ്പെടുത്തുന്നത്. ഹേവുഡോ ഇയാളുടെ ഐപി അഡ്രസ് മോഷ്ടിച്ച മറ്റാരോ ആണ് ഇ-മെയില്‍ അയച്ചതെന്നാണ് പോലീസിന്റെ നിഗമനം.
അന്വേഷത്തിനിടെ ഹേവുഡിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ ഹേവുഡടക്കം പത്തു പേരെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് പുറത്ത് വരാനിരിയ്‌ക്കെയാണ് ഈ മുങ്ങല്‍ നടന്നിരിയ്‌ക്കുന്നത്.
കാംപെല്‍ എന്ന യുഎസ് കമ്പനിയിലെ മാനേജരായി ഹേവുഡ് നവീന്‍ മുംബൈയിലെ സാന്‍പാഡയിലെ ഫ്‌ളാറ്റിലായിരുന്നു താമസം..












Click it and Unblock the Notifications